Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിങ്ങൾ വിശപ്പ് കണ്ടിട്ടുണ്ടോ?... ഇല്ലെങ്കിൽ ഈ കണ്ണുകളിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ.

02 Aug 2024 07:04 IST

Enlight News Desk

Share News :

ദിവസങ്ങളോളം പട്ടിണിയോടെ കാട്ടിലകപെട്ട കുടുംബത്തിന്റ, കുട്ടികളുടെ കണ്ണുകളിൽ കാണുന്ന ഭാവം.. ഏതൊരുവന്റേയും നെഞ്ച് തകർക്കാൻ പ്രാപ്തമായതാണ്.

നിങ്ങൾ വിശപ്പ് കണ്ടിട്ടോ.. ഇല്ലെങ്കിൽ ഈ കണ്ണുകളിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ. ദിവസങ്ങളോളം പട്ടിണിയോടെ കാട്ടിലകപെട്ട കുടുംബത്തിന്റ, കുട്ടികളുടെ കണ്ണുകളിൽ കാണുന്ന ഭാവം.. ഏതൊരുവന്റേയും നെഞ്ച് തകർക്കാൻ പ്രാപ്തമായതാണ്.

രക്ഷപെട്ടതിന്റെ സന്തോഷമോ, വിഷപ്പുമാറുമെന്നറിഞ്ഞതിന്റെ ആഹ്ലാദമോ.. അല്ല ഭയപാടോ..


തുടർച്ചയായ എട്ട് മണിക്കൂർ നീണ്ട കഠിന പ്രായത്നത്തിനൊടുവിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ ആറു ജീവനുകളെ രക്ഷിച്ചെടുത്തത്. 

ഭക്ഷണമില്ലാതെ കാട്ടിലകപെട്ട സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലു പിഞ്ചുമക്കൾ അടങ്ങിയ കുടുംബത്തിനു മുന്നിലാണ് വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥർ രക്ഷകരായി അവതരിച്ചത്.കയറുകൾ കൂട്ടിക്കെട്ടിയതിൽ പിടിച്ചുകയറിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ആഷിഫ്, മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കൽപ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. അനിൽകുമാർ, കൽപ്പറ്റ ആർ ആർ ടി അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം കുടുംബത്തെ രക്ഷപ്പെടുത്തിയത്.കാടിനുള്ളിലെ മൺതിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം നാട്ടിലുണ്ടായ ഉരുളിന്റെ ഭീകരത ഇത്രമാത്രമാണെന്ന് അറിഞ്ഞിരുന്നില്ല.

മക്കൾക്ക് ഭക്ഷണം ഇല്ലാതായതോടെ ഇവർ കാട്ടിലേക്കിറങ്ങി.


മക്കളുടെ വിശപ്പിനേക്കാൾ ഭയാനകമല്ലല്ലോ മരണം.ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോൾ ഫോറസ്റ്റ് ഓഫീസർ ഇവരെ കണ്ടു.ശാന്തയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇവർ താമസിക്കുന്ന മൺ തിട്ടയിൽ എത്തി. 

കേരളമേ.. നീയാണ് നാട്. നീയാണ് നൻമ. മുലപ്പാലൂട്ടാനും, അനാഥരെ ഏറ്റുടുക്കാനും സന്നദ്ധരായി മലയാളത്തിന്റെ അമ്മമാർ.


അടുപ്പ് കൂട്ടി ചൂട് കായുകായായിരുന്ന കുടുംബാംഗങ്ങളെയും കൂട്ടി വനംവകുപ്പ് ഉദ്യോഗസ്ഥർ കാടിനു പുറത്തേക്ക് പുറപ്പെട്ടു. 

സങ്കേതത്തിൽ നിന്നും പുറത്തിറങ്ങാൻ ഇവർ മടി കാണിച്ചിരുന്നുവെങ്കിലും ദുരന്തത്തിന്റെ ഭീകരത ഇവരെ പറഞ്ഞു മനസ്സിലാക്കിയതോടെ കുടുംബം നാട്ടിലേക്ക് വരാൻതയ്യാറാകുകയായിരുന്നുവെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ആഷിഫ് പറഞ്ഞു. 

ചെങ്കുത്തായ മലഞ്ചെരുവുകൾ താണ്ടി ഈ ആദിവാസി കുടുംബത്തെ ഉദ്യോഗസ്ഥർ അട്ടമല എ പി സി യിലെത്തിച്ച് ആവശ്യമായ വിറകും മറ്റ് ആഹാരസാധനങ്ങളും നൽകി. പ്രതികൂല കാലാവസ്ഥയിലും ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നെങ്കിലും ആറു പേരെ രക്ഷപ്പെടുത്തിയ സംതൃപ്തിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ 

Follow us on :

More in Related News