Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോളിബോൾ പൊടിപൂരവും കുടുംബ സംഗമവും പോസ്റ്റർ പ്രകാശനം ചെയ്തു

03 Mar 2026 08:59 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ് കെ.എം.സി.സി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഏപ്രിൽ 3-ന് റുസൈൽ മിഡിൽ ഈസ്റ്റ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽസംഘടിപ്പിക്കുന്ന ആവേശകരമായ 'വോളിബോൾ പൊടിപൂരവും കുടുംബസംഗമവും' കായിക-സാംസ്കാരിക മാമാങ്കത്തിന്റെ പോസ്റ്റർ പ്രകാശനം നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്മാൻ മൂഴിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ പറമ്പത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ കെ.എം.സി.സി. നേതാക്കളും മണ്ഡലം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

കുറ്റ്യാടി മണ്ഡലത്തിലെ പ്രവാസികൾക്കിടയിൽ കായികാവബോധം വളർത്തുന്നതിനൊപ്പം പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരലിനും വേദിയൊരുക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസലോകത്തെ പ്രഗത്ഭരായ താരങ്ങൾ അണിനിരക്കുന്ന വോളിബോൾ മത്സരങ്ങൾക്കൊപ്പം കുടുംബങ്ങൾക്കായി വിവിധ കലാ-സാംസ്കാരിക പരിപാടികളും ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കും. വമ്പിച്ച ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ടീം ബുക്കിങ്ങിന് +96899716683 നമ്പറിൽ ബന്ധപ്പെടാം

Follow us on :

More in Related News