Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 02:57 IST
Share News :
ദോഹ: ഖത്തറിൽ ലുസൈൽ ഫെറി ടെർമിനലും രണ്ട് ഫെറി സ്റ്റോപ്പുകളും അടങ്ങുന്ന വാട്ടർ ടാക്‌സി പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയതായി ഗതാഗത മന്ത്രാലയം.
പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഖത്തർ ബോട്ട് ഷോയിൽ വെച്ചാണ് ഗതാഗത മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യഘട്ടത്തിന്റെ ഭാഗമായി ലുസൈൽ സിറ്റി, പേൾ ഖത്തർ, കോർണിഷ് എന്നീ മുന്ന് സ്റ്റേഷനുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്. ഇവയിൽ ലുസൈൽ സിറ്റിയിൽ പ്രധാന വാട്ടർ ടാക്സി സ്റ്റേഷനാണ് നിർമ്മിച്ചത്. ബോട്ടുകൾ പാർക്ക് ചെയ്യാനും ചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടായിരിക്കും.
കൂടാതെ, പ്രത്യേക വെയ്‌റ്റിംഗ് ഏരിയ, ടിക്കറ്റിംഗ് കൗണ്ടർ, റീട്ടെയിൽ സ്പേസ്. ഓഫീസുകൾ തുടങ്ങിയ വിവിധ സേവന സൗകര്യങ്ങളും ലുസൈൽ വാട്ടർ സ്റ്റേഷനിൽ ഉണ്ടായിരിക്കും പേൾ ഖത്തറിലും കോർണിഷിലും ടിക്കറ്റിംഗ്, കസ്റ്റമർ സർവീസ് ഓഫീസുകൾ ഉണ്ടായിരിക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കത്താറ, പഴയ ദോഹ തുറമുഖം, ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട്. അൽ വക്ര സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ദോഹ സിറ്റിയെ ലുസൈൽ സിറ്റി, സിമൈസ്ത വഴി അൽ ഖോർ സിറ്റിയുമായി ബന്ധിപ്പിക്കും.
പദ്ധതി നടപ്പിലാക്കാൻ ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ടാക്സി സെർവീസിനായി ഉപയോഗിക്കേണ്ട ബോട്ടുകൾ ഉടൻ തീരുമാനിക്കുമെന്നും ഗതാഗത മന്ത്രാലയം പറഞ്ഞു. ഗതാഗത മന്ത്രാലയം പങ്കാളികളായ ഖത്തർ ബോട്ട് ഷോയിലെ പവിലിയനിൽ വാട്ടർ ടാക്സിയുടെ വിവരണവും ലുസൈൽ ഫെറി ടെർമിനലിന്റെ മാതൃകയും പ്രദർശിപ്പിച്ചിരുന്നു. ബോട്ട്ഷോയിലെത്തിയ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് ബിൻ അഹ്മദ് അൽ സുലൈതി മാതൃക സന്ദർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.