Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 12:56 IST
Share News :
ഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതി സുപ്രധാന ഉത്തരവിറക്കിയത്.
ചൈൽഡ് പോണോഗ്രഫി എന്ന പദം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. “കുട്ടികളുടെ അശ്ലീലദൃശ്യം” എന്നതിന് പകരം “കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ” എന്ന് മാറ്റണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്‍റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നിയമപരമായ കാര്യങ്ങള്‍ക്കും മറ്റുമായി കുട്ടികളുടെ അശ്ലീല ദൃശ്യം എന്ന പദത്തിന് പകരം ഈ പദം ഉപയോഗിക്കണമെന്നും ഇതിനായി ഓഡിന്‍സ് കൊണ്ടുവരണമെന്നുമാണ് നിര്‍ദേശം.
Follow us on :
Tags:
More in Related News
Please select your location.