Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ; ഇ.ശ്രീധരൻ രൂപരേഖ സർക്കാർ നിയോഗിച്ച കമ്മറ്റിക്ക് കൈമാറി ; ആകെ ചെലവ് 60000 കോടി രൂപ

04 Jul 2026 11:51 IST

Jithu Vijay

Share News :

തിരുവനന്തപുരം : തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ ഇ.ശ്രീധരൻ പദ്ധതി രൂപരേഖ സർക്കാർ നിയോഗിച്ച നാലംഗ കമ്മറ്റിക്ക് കൈമാറി. കമ്മറ്റി നിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തുന്നു. അടുത്ത ആഴ്ച തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. സിയാൽ മോഡലിൽ ധനസമാഹരണം നടത്തണമെന്ന് ഇ. ശ്രീധരൻ റിപ്പോർട്ടിൽ വ്യക്തമാക്കി.


ആകെ ചെലവ് 60000 കോടി രൂപ. 40% തുക ക്രൌഡ് ഫണ്ടിംഗിലൂടെ കണ്ടെത്തണം. 24000 കോടി ക്രൌഡ് ഫണ്ടിംഗിലൂടെ ലഭിക്കും. 18360 കോടി കേന്ദ്രവും 17640 കോടി സംസ്ഥാന സർക്കാരും വഹിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മൂന്നരമണിക്കൂര്‍ യാത്ര ചെയ്യാനാവുന്ന അതിവേഗ റയിലിന്‍റെ പദ്ധതി രേഖ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗത സമിതിയെ നിയോഗിച്ചിരുന്നു. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍റെ പദ്ധതിയായാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.


തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട്) വരെ 473.20 കിലോമീറ്റർ ദൈർഘ്യമുള്ള റയില്‍പാത യഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച് നൂറിന് മുകളില്‍ ചോദ്യങ്ങളിലാണ് വിദഗ്ധസമിതി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനോട് ചോദിച്ചത്. ഇതില്‍ വ്യക്തത വരുത്തിയ ഡല്‍ഹി മെട്രോയുടെ മറുപടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ ലഭിച്ചിട്ടുണ്ട്.




പാരിസ്ഥിതികമായി അനൂകൂലമായതും ജനങ്ങളെ ഒഴിപ്പിക്കാത്തതും സാമ്പത്തിക ബാധ്യതയുണ്ടാക്കാത്തതുമായ പദ്ധതിയാണെന്നാണ് ഇ ശ്രീധന്‍റെ നിലപാട്. ഇക്കാര്യത്തില്‍ ഉള്‍പ്പടെയാണ് വ്യക്തത തേടിയത്.വൈകാതെ തന്നെ ഇ ശ്രീധരന്‍റെ അതിവേഗ റയില്‍ പദ്ധതി സ്വീകരിക്കാനാവുമോ എന്ന് സര്‍ക്കാരിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കും.

Follow us on :

More in Related News