Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 14:52 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി കാരയിൽ, ശാന്തി നഗർ 2 താപ്പി റോഡ് എന്നി ഭാഗങ്ങളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ വൈദ്യുതി മന്ത്രിക്കും, കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും കൊടുത്ത പരാതിയിൽ എസ്റ്റിമേറ്റ് എടുക്കുന്നതിന്റെ ഭാഗമായി അസി: എൻജിനീയർ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
കേരള ഡെവലപ്മെന്റ് ഫോറം സംസ്ഥാന സെക്രട്ടറിയും നാട്ടുകാരനുമായ അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡണ്ട് അസീസ് കടലുണ്ടി, പി പി സുബൈർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരാതികൾ നൽകിയിരുന്നത്. ധൃതി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി ഉടനെ ആരംഭിക്കുമെന്നും, വടക്കേ മമ്പുറം കാഞ്ഞിരത്തോടു നിവാസികളുടെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിന് കാഞ്ഞിരത്തോടു ഭാഗത്തേക്കുള്ള ത്രീ ഫേസ് കണക്ഷന്റെയും പദ്ധതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
Please select your location.