Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ; വ്ളോഗര്‍ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

09 Aug 2024 22:41 IST

Enlight News Desk

Share News :

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ വ്ളോഗര്‍ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. യുവ നടി റോഷ്ന ആൻ റോയ് നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സൂരജ് പ്രതികരിച്ചു. നടി റോഷ്ന ആൻ റോയിയുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് നടപടി. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സമൂഹികമാധ്യമ പോസ്റ്റിട്ട നടിക്കെതിരെ മോശം ഭാഷയിൽ വീഡിയോ ചെയ്തെന്നാണ് പരാതി. 

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും-കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ നടി റോഷ്ന സമാന അനുഭവം ആരോപിച്ച് യദുവിനെതിരെ രംഗത്ത് എത്തിയിരുന്നു.ഈ സംഭവത്തിൽ നടിക്കെതിരെ സോഷ്യൽ മീഡിയ വഴി സൂരജ് പാലാക്കാരൻ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് പാലാരിവട്ടം പോലീസിന്റെ നടപടി.നടിയുടെ പരാതിയിൽ ജൂൺ 16നാണ് പോലീസ് കേസ് എടുത്തത്.

മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ സൂരജ് നിയമത്തെ വെല്ലുവിളിച്ച് അധിക്ഷേപം തുടരുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു.

Follow us on :

More in Related News