Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2026 12:09 IST
Share News :
മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്.) സോഹാർ സ്റ്റേറ്റ് കൗൺസിലിന്റെ മുൻ ട്രഷററും കണ്ണൂർ ജില്ല, തലശ്ശേരി താലൂക്ക്, മാങ്കൂട്ടം പുതുവച്ചേരി നാമത്ത് ഹൗസിൽ വിവേക് വസന്ത് നായർ (51) നിര്യാതനായി.
വളരെ വർഷങ്ങളായി ഒമാനിലെ സോഹാറിലുണ്ടായിരുന്ന വിവേക് അടുത്തകാലത്താണ് അസുഖത്തെ തുടർന്ന് നാട്ടിലേക്ക് പോയത്.
ഒമാനിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വിവേക് വസന്ത് നായരുടെ വേർപാട് പ്രവാസി മലയാളി സമൂഹത്തിനും സുഹൃദ്‌വലയത്തിനും വലിയ ദുഃഖമായി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിലും അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: സ്മിത. മക്കൾ: ആയുഷ്, ആരാധ്യ.
സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വസതിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.