Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളെ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതന്‍ പിടിയില്‍

27 Nov 2024 21:36 IST

Kodakareeyam Reporter

Share News :



ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളെ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതന്‍ പിടിയില്‍


കൊടകര : സന്ധ്യസമയത്ത് ബൈക്കില്‍ കറങ്ങിനടന്ന് വഴിയാത്രക്കാരികളായ സ്ത്രീകളെ ഉപദ്രവിക്കുന്നതു പതിവാക്കിയ യുവാവിനെ കൊടകര പൊലീസ് അറസ്റ്റു ചെയ്തു. മറ്റത്തൂര്‍കുന്ന് സ്വദേശി ഷനാസിനെ(31)യാണ് മറ്റത്തൂര്‍കുന്ന് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റുചെയ്തത്. ബൈക്കില്‍ കറങ്ങിനടന്ന് ഒറ്റയ്ക്ക് നടന്നു പോകുന്നതും സ്‌കൂട്ടറില്‍ പോകുന്നതുമായ സ്ത്രീകളെ നിരീക്ഷിച്ച് വെളിച്ചം കുറവുള്ളതും ആള്‍ പെരുമാറ്റം ഇല്ലാത്തതുമായ ഭാഗങ്ങളില്‍ എത്തുമ്പോള്‍ പുറകിലൂടെ ചെന്ന് പെട്ടെന്ന് ദേഹത്ത് കടന്നു പിടിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

. പെട്ടെന്നുള്ള ആക്രമണത്തില്‍ സ്ത്രീകള്‍ ഭയപ്പെടുകയും സ്‌കൂട്ടറില്‍ നിന്നും മറ്റും മറിഞ്ഞു വീഴുവാന്‍ ഇടയാകുകയും ചെയ്യും. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ ഒന്നര കൊല്ലമായി ഈ രീതിയില്‍ സ്ത്രീജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ ഭീതി പരത്തിക്കൊണ്ട് സഞ്ചരിക്കുന്നുണ്ട്. പല സ്ത്രീകളും പുറത്ത് പറയാന്‍ മടിയുള്ളതിനാല്‍ പരാതികളുമായി സ്‌റ്റേഷനില്‍ എത്തിയിട്ടില്ല. എന്നാല്‍ പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ പല സ്ത്രീകളും കാര്യങ്ങള്‍ വെളിപ്പെടുത്തുകയും വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങള്‍ പങ്കുവെച്ചും പൊലീസുമായി സഹകരിച്ച് വൈകുന്നേരം സമയങ്ങളില്‍ മഫ്തിയില്‍ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നു മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. ഡിവൈ.എസ് .പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സി.ഐ പി. കെ. ദാസ്, എസ് .ഐ മാരായ അരിസ്‌റ്റോട്ടില്‍ ,ഇ.എ.സുരേഷ് , എ.എസ്.ഐ മാരായ സജു പൗലോസ്, ആഷ്‌ലിന്‍ ജോണ്‍, ലിജോണ്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. പിടിയിലായ ഷനാസിന് മുന്‍പും ഇതേ രീതിയിലുള്ള കുറ്റത്തിന് ചേര്‍ത്തല സ്‌റ്റേഷനില്‍ കേസുള്ളതാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Follow us on :

More in Related News