Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2026 11:04 IST
Share News :
കോട്ടയം: തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തീരുമാനം ആയില്ലെങ്കിലും കെ സി വേണുഗോപാലിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ കേരളമാകെ വ്യാപിച്ച് കഴിഞ്ഞു. കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്ലക്സ് ബോര്‍ഡുകളാണ് പലയിടത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെസി എന്നാണ് ഫ്ലക്സ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. കോട്ടയത്ത് ഗാന്ധി സ്ക്വയറിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
കോട്ടയത്ത് കെ സി വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു. നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സിലാണ് അജ്ഞാതർ കരി ഓയിൽ ഒഴിച്ചത്. വിജയശിൽപി കെ സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് തിങ്കളാഴ്ചയാണ് സ്ഥാപിച്ചത്.
Follow us on :
More in Related News
Please select your location.