Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹസൈന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

25 Sep 2025 02:07 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹസൈന് ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. റേഡിയോ മലയാളം 98.6 എഫ്.എം. സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.

ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറുമായ ജെബി കെ ജോണ്‍, വിജയമന്ത്രത്തിന് ശബ്ദം നല്‍കുന്ന റാഫി പാറക്കാട്ടില്‍, മാപ്പിള കല അക്കാദമി ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം ആര്‍.ജെ.ജിബിന്‍ എന്നിവര്‍ സംബന്ധിച്ചു.


വിജയമന്ത്രങ്ങള്‍ യാത്രയില്‍ റേഡിയോ മലയാളത്തിന്റെ പിന്തുണയും പങ്കാളിത്തവും നന്ദിയോടെ മാത്രമേ ഓര്‍ക്കാനാവുകയുള്ളൂവെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞു.

സമൂഹത്തിലെ വിവിധ വിഭാഗമാളുകളെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന വിജയമന്ത്രങ്ങള്‍ പരമ്പരയുമായി സഹകരിക്കുന്നതില്‍ റേഡിയോക്ക് അഭിമാനമുണ്ടെന്ന് പുസ്തകം സ്വീകരിച്ച് സംസാരിക്കവേ അന്‍വര്‍ ഹുസൈന്‍ പറഞ്ഞു.


Follow us on :

More in Related News