Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 11:37 IST
Share News :
ജമ്മു കശ്മീര : കുല്‍ഗാമില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന. സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരസംഘത്തിലെ പ്രധാനിയായ ലഷ്‌കര്‍ ഭീകരന്‍ ലത്തീഫ് ഭട്ടിനെ സേന വധിച്ചു. മുസ്ലിം ആരാധനാലയത്തിന് സമീപം ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിനോട് കീഴടങ്ങാന്‍ സേന നിര്‍ദേശിച്ചിരുന്നു. വിസമ്മതിച്ച ഭീകരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന് ശേഷമാണ് ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വധിച്ചത്.
ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ ഇയാളെ സുരക്ഷാസേന കണ്ടെത്തുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നാലെ ലത്തീഫ് ഭട്ട് സമീപത്തെ ഒരു ആരാധനാലയത്തില്‍ ഒളിച്ചു. ഭീകരനോട് കീഴടങ്ങാന്‍ ഈ സമയത്താണ് സൈന്യം ആവശ്യപ്പെട്ടത്. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആയുധങ്ങള്‍ താഴെ വെക്കാനോ കീഴടങ്ങാനോ ഭീകരന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ലത്തീഫ് ഭട്ടിനെ വധിച്ചത്. ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാസേന വ്യക്തമാക്കുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുല്‍ഗാമില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ഇതില്‍ മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും നേരിട്ട് നേതൃത്വം നല്‍കുകയും ചെയ്ത ഭീകരനാണ് ലത്തീഫ് ഭട്ട്. കഴിഞ്ഞ ദിവസം ഇയാളുടെ കൂട്ടാളിയെ സുരക്ഷാസേന വധിച്ചിരുന്നു. ലത്തീഫ് ഭട്ടിനെ സഹായിച്ചവരെയടക്കം കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ പുരോഗമിക്കുകയാണ്. സുരക്ഷാവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.