Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ കെ.പി.പി.എല്ലിൽ 741 കോടിയുടെ വിപുലീകരണ പദ്ധതിക്ക് തുടക്കം.

25 Feb 2026 20:40 IST

santhosh sharma.v

Share News :

വൈക്കം: ആധുനിക കാലത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്( കെ.പി.പി.എൽ) വൈവിധ്യവത്കരണത്തിലേക്കും പ്രവർത്തന വിപുലീകരണത്തിലേക്കും കടക്കുന്നതെന്ന് വ്യവസായ ,വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വെള്ളൂർ കെപിപിഎല്ലിന്റെ ഉൽപാദനശേഷി വർധിപ്പിക്കൽ, ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള ഉൽപാദന പ്ലാൻറിന്റെ ആധുനികവത്കരണത്തിനാണ് 100 കോടിയോളം രൂപയാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അഡ്വ.കെ . ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, കെ.പി.പി. എൽ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ്, മാനേജിംഗ് ഡയറക്ടർ പ്രസാദ് ബാലകൃഷ്ണൻ നായർ, ബി.പി.ടി എക്‌സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ആർ രഘുനാഥ്,

ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. 741 കോടി മുതൽ മുടക്കുള്ള വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോർപറഷന്റെ (കെ.എസ്.ഐ.ഡി.സി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴി ലഭ്യമാക്കും.

Follow us on :

More in Related News