Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 12:16 IST
Share News :
വൈക്കം: വൈക്കം വേമ്പനാട്ടു കായലിൻ്റെ 7കിലോമീറ്റർ ദൂരം ഇരുകൈകാലുകളും ബന്ധിച്ച് നീന്തിക്കടക്കാൻ ഒരുങ്ങി
ആറാം ക്ലാസ്സ് വിദ്യാർത്ഥി. കോതമംഗലം കടവൂർ തൊണ്ടാറ്റിൽ വീട്ടിൽ ജോബി, മെറിൻ ദമ്പതികളുടെ മകനും വിമലഗിരി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയുമായ എബെൻ ജോബിയാണ് വൈക്കം വേമ്പനാട്ടുകായൽ 7കിലോമീറ്റർ ദൂരം ഇരുകൈകാലുകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്. നവംബർ 16ന് രാവിലെ 8ന് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7കിലോമീറ്റർ ദൂരമാണ് ഈ പതിനൊന്നുവയസ്സുകാരൻ നീന്താനൊരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ ആഴമേറിയ മൂവാറ്റുപുഴയാറ്റിലാണ് ഇതിനായി പരിശീലനം നടത്തിയത്. ഡോൾഫിൻ അക്വാട്ടിക് കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് നടത്തുന്ന ഇരുപതാമത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡാണിനാണ് കളമൊരുങ്ങുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ രണ്ടു മണിക്കൂർ കൊണ്ട് ഈ ചരിത്ര നേട്ടം കൈവരിക്കൽ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.