Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2026 22:48 IST
Share News :
വൈക്കം: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് കുലശേഖരമംഗലം പുത്തൻപുരയിൽ നിഷാദ് (47) നെയാണ് വീടിന് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ട്. ദുർഗ്ഗന്ധം വന്നതോടെയാണ് നാട്ടുകാർ കണ്ടത്. തുടർന്ന് വൈക്കത്ത് നിന്നും പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം കരക്കെടുത്തത്. അമ്മയും ഭാര്യയും രണ്ട് മക്കളും ഇയാളുമായുള്ള വഴക്കിനെ തുടർന്ന് പാലായിൽ വാടകയ്ക്ക് താമസിക്കുന്നതിനാൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കെ എസ് ഇ ബി കരാർ തൊഴിലാളിയായി ജോലിചെയ്ത് വരികയായിരുന്നു ഇയാൾ
വൈദ്യുതി വലിച്ച് തോട്ടിലേക്ക് ഇട്ട് ഇടയ്ക്ക് മീൻ പിടിക്കുന്ന സ്വഭാവക്കാരനായിരുന്നു. വീട്ടിലെ സർവീസ് വയറിൽ നിന്ന് വൈദ്യുതി കണക്ഷൻ വലിച്ച് തോട്ടിലേക്ക് ഇട്ട് മീൻപിടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. ഇയാളുടെ മൃതദേഹത്തിന് സമീപത്തായി ഇതിനായി വൈദ്യുതി വലിച്ച വയറും കണ്ടെത്തി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷമാണ് മൃതദേഹം കരക്കെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.