Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2026 18:29 IST
Share News :
വൈക്കം: ബി ജെ പി പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ നാല് സി പി എം പ്രവർത്തകർക്കെതിരെ വൈക്കം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ചെമ്പ് അങ്ങാടി ഭാഗത്ത് വച്ചാണ് ആക്രമണം നടന്നത്. ചെമ്പ് കട്ടുകുത്താപ്പള്ളി ഭാഗത്ത് കണ്ണംപറമ്പ് ഷിബു (53) നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സി പി എം പ്രവർത്തകരായ ഷാബിൽരാജ്, സിബി, ശ്രീകാന്ത്, അക്ഷയ് എന്നിവർ ചേർന്ന് ബൈക്കിൽ വരുന്നതിനിടെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്നും ഇതിനിടെ തൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന 15,000/- ത്തോളം രൂപ നഷ്ടപ്പെട്ടതായും പോലിസിന് നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ ഷിബു തുടർന്ന് ബിജെപി പ്രവർത്തകർക്കൊപ്പം എത്തി വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
അതെ സമയം മുമ്പ് സി പി എം പ്രവർത്തകനായിരുന്ന ഷിബു പിന്നീട് സി പി ഐയിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബി ജെ പിയിലും ചേർന്ന് പ്രവർത്തിച്ച് വരികയായിരുന്നു. ഇത് സംബന്ധിച്ച് ഇയാൾക്ക് ഭീഷണി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഏതാനും ദിവസം മുമ്പ് ചെമ്പ് ഭാഗത്ത് താമസിക്കുന്ന സി പി എം നേതാവും സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ല സെക്രട്ടറിയുമായ കെ. കെ രമേശൻ്റെ വീട്ടിൽ രാത്രി ഷിബുവും ഇയാളുടെ സുഹൃത്തും എത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഷിബുവിനും ഇയാളുടെ സുഹൃത്തിനുമെതിരെ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഈ സംഭവം.
Follow us on :
Tags:
More in Related News
Please select your location.