Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി; കുലവാഴ പുറപ്പാടിൻ്റെ ആലോചനാ യോഗം നടന്നു.

11 Aug 2026 20:52 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിന് മുന്നോടിയായി വൈക്കം ടൗണിലെ എൻ എസ് എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കുലവാഴ പുറപ്പാട് നവംബർ 19 ന് നടക്കും. നവംബർ 20 നാണ് അഷ്ടമി കൊടിയേറ്റ് . പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 1ന് നടക്കും. 2 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. കുലവാഴ പുറപ്പാടിന് കിഴക്കും ചേരി തെക്കെമുറി പുഴ വായികുളങ്ങര 1603-ാം നമ്പർ എൻ എസ് എസ് കരയോഗമാണ് ആഥിധേയേത്വം വഹിക്കുന്നത്‌. പുഴ വായി കുളങ്ങര ആഡിറ്റോറിയത്തിൽ നടന്ന കുലവാഴ പുറപ്പാടിന്റെ ആലോചന യോഗം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി .ജി.എം. നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് എസ്. മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ .ആർ. നായർ , ഇൻസ്പെക്ടർ എസ്. മുരുകേശ് പി.എൻ രാധാകൃഷ്ണൻ ,എസ്.യു. കൃഷ്ണകുമാർ, എസ്.പ്രതാപ് , എസ്. ശ്രീഹർഷൻ, എൽ. ശിവരാമകൃഷ്ണൻ , ബി.ജയകുമാർ , എസ്.ഹരിദാസൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. ഇതിനുള്ള സബ് കമ്മറ്റികളും രൂപികരിച്ചു.

Follow us on :

More in Related News