Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇറാൻ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ്; യുഎസ് 2,200 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു

18 Mar 2026 09:18 IST

Enlight News Desk

Share News :

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ യുഎസ് സൈന്യത്തിന്റെ ആക്രമണം, 5,000 പൗണ്ട് (2,200 കിലോഗ്രാം) ഭാരമുള്ള ഒന്നിലധികം ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഇറാനിയൻ കപ്പൽവേധ ക്രൂയിസ് മിസൈലുകളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.  


അമേരിക്കക്കൊപ്പം പങ്കാളിത്തമില്ലെന്ന് മിക്ക നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സഖ്യകക്ഷികളുടേയും അഭിപ്രായത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് സെൻട്രൽ കമാൻഡ് ബോംബാക്രമണം വിവരം പുറത്ത് വിട്ടത്.

മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന യുഎസ്-ഇസ്രായേൽ സംയുക്ത യുദ്ധത്തെ നാറ്റോ രാജ്യങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നും, എന്നാൽ അതിൽ പങ്കാളിയാകാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്കിലൂടെ കണ്ടെയ്നർ കപ്പലുകൾക്ക് കേടുപാടുകൾ കൂടാതെ കടന്നുപോകാൻ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന് ട്രംപ് രാജ്യങ്ങളോട് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു, ഇതാണ് മിക്ക രാജ്യങ്ങളും നിരാകരിച്ചത്.


മറുവശത്ത്, ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു: "ഈ സംഘർഷത്തിൽ നമ്മൾ ഉടൻ തന്നെ സജീവ പങ്കാളിയാകുമോ? ഇല്ല." നിർദ്ദിഷ്ട ദൗത്യത്തിൽ പങ്കുചേരാൻ ബെർലിൻ കാണിക്കുന്ന ഉയർന്ന തലത്തിലുള്ള വിമുഖതയുടെ സൂചനയാണ് ഈ പരാമർശങ്ങൾ.

ഇറാനും ഇസ്രായേൽ യുഎസ്യും സംയുക്ത യുദ്ധത്തെത്തുടർന്ന് മാർച്ച് ആദ്യ വാരം മുതലാണ് ഹോർമുസ് കടലിടുക്ക് അടച്ചിട്ടത്, ലോകത്തിലെ എണ്ണയുടെ 20 ശതമാനത്തോളം കടന്നുപോകുന്ന സുപ്രധാന ചോക്ക് പോയിന്റാണ് ഇത്.

തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള ചരക്ക് കപ്പലുകളുടെ നീക്കത്തെ തടസ്സപ്പെടുത്തിയത് ലോകമെമ്പാടും ഇന്ധന വില കുതിച്ചുയരാനും കാരണമായി.

Follow us on :

More in Related News