Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകീകൃത കുര്‍ബാന: പുതിയ സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വൈദികര്‍

22 Jun 2024 22:58 IST

Enlight News Desk

Share News :

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സീറോ മലബാര്‍ സഭയുടെ പുതിയ സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വൈദികര്‍. ഇതോടെ ജനാഭിമുഖ കുര്‍ബാന ഔദ്യോഗിക കുര്‍ബാനയാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് വിമതരുടെ നിലപാട്. കോഴിക്കോട് ഇനി സാഹിത്യ നഗരം

ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറും അംഗീകരിക്കില്ലെന്നാണ് വിമത വിഭാഗം വൈദികരും അല്‍മായ മുന്നേറ്റവും പറയുന്നത്. 

ജനാഭിമുഖ കുര്‍ബാന മാത്രമേ നടത്താന്‍ അനുവദിക്കു. ജൂലൈ മൂന്നിന് ശേഷവും ഏകീകൃത കുര്‍ബാന നടത്തില്ല

ഞായറാഴ്ചയും വിശേഷ ദിനങ്ങളിലും ഒരു തവണയെങ്കിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് പുതിയ സര്‍ക്കുലര്‍. 

ഇല്ലെങ്കില്‍ പുറത്താക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആദ്യം ഇറക്കിയ സര്‍ക്കുലറിനെതിരെ വത്തിക്കാനെയും കോടതിയെയും സമീപച്ചിരിക്കുകയാണ് വിമത വിഭാഗം. സിനഡില്‍ ഏകീകൃത കുര്‍ബാന അടിച്ചേല്‍പ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് അല്‍മായ മുന്നേറ്റത്തിന്റെ ആരോപണം.

Follow us on :

More in Related News