Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2026 20:59 IST
Share News :
ചാവക്കാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'നല്ല നാല് വർത്തമാനം' ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ പ്രത്യേക കൗൺസിൽ യോഗം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ച യോഗത്തിൽ പരിസ്ഥിതി സംരക്ഷണം, ഖരമാലിന്യ സംസ്കരണം, മാലിന്യ നിർമാർജനം എന്നീ സുപ്രധാന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.നഗരസഭയിലെ ക്ലീൻ സിറ്റി മാനേജർ ബി.ദിലീപ് യോഗത്തിൽ ഖരമാലിന്യ പരിപാലന ചട്ടങ്ങളെക്കുറിച്ച് വിശദീകരണം നൽകുകയും കൗൺസിൽ അംഗങ്ങളുമായി ഈ വിഷയത്തിൽ സംവദിക്കുകയും ചെയ്തു.പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ 12 വരെ നഗരസഭാ പരിധിയിൽ നടപ്പിലാക്കേണ്ട വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ആക്ഷൻ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.നഗരസഭയിലെ മറ്റ് ജനപ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.