Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അംഗൻ വാടി നിയമനവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച യു ഡി എഫും, ആറാം വാർഡ് മെമ്പറും ജനങ്ങളോട് മാപ്പ് പറയണമെന്ന്

05 Jun 2026 21:24 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിലെ ജീവനക്കാരുടെ നിയമനങ്ങൾക്കായി സാമൂഹ്യ ക്ഷേമ വകുപ്പ് 2024ൽ പ്രസി ദ്ധീകരിച്ച ലിസ്റ്റിൽ ക്രമക്കേട് എന്ന് കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷൻ സമയത്ത് കള്ളപ്രചാരണം നടത്തിയ ഇപ്പോഴുള്ള ആറാം വാർഡ് മെമ്പറും, യുഡിഎഫ് നേതൃത്വവും ജനങ്ങളോട് മാപ്പ് പറയുക ജനങ്ങൾക്കിടയിൽ ജാതീയമായ വേർതിരിവ് ഉണ്ടാക്കി തെറ്റിദ്ധാരണ പടർത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയും അതിനുശേഷം ക്രമക്കേട് ആരോപിച്ച അതേ ലിസ്റ്റിൽ നിന്നും ജീവനക്കാരിയായി നിലവിലെ ആറാം വാർഡ് മെമ്പർ ജോലി നേടിയിരിക്കുകയുമാണ്.ചട്ടപ്രകാരവും മാനദണ്ഡങ്ങൾ പാലിച്ചും സുതാര്യമായി തയ്യാറാക്കിയ അംഗൻവാടി റാങ്ക് ലിസ്റ്റും നിയമനങ്ങളും ക്രമക്കേട് നിറഞ്ഞതാണെന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫും, ആറാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിയും പ്രചരണം നടത്തിയത്.മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെ പോലും സമൂഹത്തിനു മുൻപിൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന കള്ള പ്രചരണമാണ് ഇക്കൂട്ടർ നടത്തിയത് കാര്യസാധ്യത്തിനും രാഷ്ട്രീയ നേട്ടത്തിനുമായി നടത്തുന്ന കള്ളപ്രചരണം യുഡിഎഫും,ആറാം വാർഡ് മെമ്പറും അവസാനിപ്പിച്ച് പൊതുസമൂഹത്തോട് നിരുപാധികം മാപ്പ് പറയണമെന്ന് എൽഡിഎഫ് വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ ടി വി ബേബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

Follow us on :

More in Related News