Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 20:54 IST
Share News :
കടുത്തുരുത്തി: യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മണ്ഡലതല പര്യടനം നാലാംദിനത്തിലേക്ക്. നാളെ ഞീഴൂര്‍, കുറവിലങ്ങാട് പഞ്ചായത്തുകളിലാണ് പര്യടനം നടക്കുന്നത്. രാവിലെ എട്ടിന് ഞീഴൂര്‍ പഞ്ചായത്തിലെ മഠത്തിപ്പറമ്പില്‍ നിന്നും പര്യടനം ആരംഭിക്കും. ഞീഴൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചായമ്മാവ് ടൗണിലെത്തിയ ശേഷം പര്യടനം കുറവിലങ്ങാട് പഞ്ചായത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് കുടക്കമറ്റത്ത് എത്തുന്ന സ്ഥാനാര്‍ഥിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. വൈകൂന്നേരം കാഞ്ഞിരക്കുളത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ നാലാം ദിവസത്തെ പര്യടനം സമാപിക്കും. സ്വീകരണ സമ്മേളനങ്ങളില്‍ യൂഡിഎഫ് നേതാക്കളും ജനപ്രതിനിധികളും പ്രസംഗിക്കും. സ്ഥാനാര്‍ഥി ഇന്ന് ഓശാന ഞായറാഴ്ച്ച രാവിലെ ഇടവക ദേവാലയമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടന്ന തിരുകര്‍മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് ഉച്ചവരെ വിവിധ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ തന്നെ കാണാനെത്തിയവര്‍ക്കൊപ്പമായിരുന്നു സമയം ചിലവഴിച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെത്തി വോട്ട് അഭ്യര്‍ഥിച്ചു. പാര്‍ട്ടി പരിപാടികളിലും പങ്കെടുത്തു. യൂഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫിന്റെ വിജയത്തിനായി തൊഴിലാളി സംഗമം നടത്തി. ഐഎന്റ്‌റിയുസി റീജിയണല്‍ കമ്മിറ്റി ആസ്ഥാനത്ത് നടത്തിയ യോഗം മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഐഎന്റ്‌റിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എം.എന്‍. ദിവാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ പാറാവേലി, സഖറിയാസ് സേവ്യര്‍, പി.ആര്‍. രാജീവ്, ടോമി പ്രാലടി, റ്റോമി പൊട്ടംകുഴി, മൈക്കിള്‍ കാണക്കാരി, അഗസ്റ്റിന്‍ കുര്യാക്കോസ്, ബേബി പള്ളിപറമ്പില്‍, കെ.കെ, രാജു ഈട്ടിമല, വി.എന്‍. മോഹനന്‍ മുള്ളന്‍മടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.