Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അണ്ടർ 15 ബാഡ്മിന്റൺ- വടകര അൾട്ടിമേറ്റ് അക്കാദമിക്ക് നേട്ടം

11 Jul 2024 08:00 IST

Enlight Media

Share News :

നിവേദ് ആർ സുനിൽ മാതാപിതാക്കളോടൊപ്പം

കോഴിക്കോട്- ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ വടകര അൾട്ടിമേറ്റ് അക്കാദമിക്ക് കീഴിലെ ജേ അക്കാദമിയിൽ പരിശീലനം നേടിയ നിവേദ് ആർ സുനിൽ ചാംപ്യനായി. അണ്ടർ 15 ബോയ്സ് സിംഗിൾസ് വിഭാഗത്തിലാണ് നേട്ടം. ഒന്നര വർഷം മുൻപാണ് നിവേദ് പരിശീലനം തുടങ്ങിയത്. കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് നേട്ടത്തിനു കാരണം. തുടർച്ചയായി പരിശീലനത്തിൽ പങ്കെടുത്താണ് നിവേദ് വിജയം കൈവരിച്ചതെന്ന് അക്കാദമി അധികൃതർ പറഞ്ഞു. മടപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ നിവേദ് ആരോഗ്യ വിഭാഗം ജീവനക്കാരൻ സുനിൽ കുമാറിന്റെയും മടപ്പള്ളി സ്കൂൾ അധ്യാപിക രെജിഷ കെയുടെയും മകനാണ്. ജേ ബാഡ്മിന്റൺ അക്കാദമിയിലെ ജംഷീദ് ടികെയാണ് പരിശീലകൻ. ഈ മാസം 13ന് കരുനാഗപ്പള്ളിയിൽ നടക്കുന്ന സബ് ജൂനിയർ സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ നിവേദ് പങ്കെടുക്കും.

വാർത്തകൾ അറിയാൻ ജോയിൻ ചെയ്യുക

Follow us on :

More in Related News