Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ: 3-2-1 ഖത്തർ ഒളിമ്പിക്‌സ് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം സന്ദർശനത്തിൽ നിയന്ത്രണം.

14 Apr 2024 04:06 IST

ISMAYIL THENINGAL

Share News :

ദോഹ: ത്രീ ടു വൺ ഖത്തർ ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയത്തിലേക്കുള്ള പ്രവേശനം ഈ മാസം അവസാനം വരെ ചില ദിവസങ്ങളിൽ നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു.

2024 ലെ എ എഫ്സി അണ്ടർ 23 ഏഷ്യൻ കപ്പിനായി നിരവധി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിന് സമീപമാണ് 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. .


ഈ മാസം അവസാനം വരെ ചില ദിവസങ്ങളിലാണ് ത്രീ ടു വൺ ഒളിമ്പിക് മ്യൂസിയം സന്ദർശനത്തിന് നിയന്ത്രണമുള്ളത്. ഏപ്രിൽ 16, 17, 19, 20, 22,23, 26 എന്നീ ദിവസങ്ങളിൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഏഷ്യൻ കപ്പിന്റെ പ്രധാന വേദികളിലൊന്നായ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുന്ന ദിവസമാണിത്. ഏപ്രിൽ 15നാണ് ഏഷ്യൻ യൂത്ത് ടീമുകൾ മാറ്റുരക്കുന്ന അണ്ടർ 23 ചാമ്പ്യൻഷിപ്പിന് ഖത്തറിൽ തുടക്കം കുറിക്കുന്നത്. 15ന് വൈകീട്ട് നാലിന് ആസ്ട്രേലിയ-ജോർഡൻ മത്സരത്തോടെയാണ് ടൂർണമെന്റിന്റെ തുടക്കം.

Follow us on :

More in Related News