Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത യോരത്തെ കാരവനില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍ ; സംഭവം വടകര കരിമ്പനപ്പാലത്ത്

23 Dec 2024 23:32 IST

Fardis AV

Share News :



വടകര: കരിമ്പനപ്പാലത്തെ ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേർ മരിച്ച നിലയില്‍ 

വണ്ടൂർ വാണിയമ്പലം പരിയാരത്ത് വീട്ടിൽ മനോജ് , കണ്ണൂർ തട്ടുമ്മൽ പറശ്ശേരിൽ ഹൗസിൽ

  ജോയൽ എന്നിവരാ ണ് മരിച്ചതെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കെ എല്‍ 54 - പി 1060 എന്ന രജിസ്ട്രേഷനിലുള്ള കാരവനിലാണ് മൃതദേഹമുള്ളത്. ഒരാളുടെ മൃതദേഹം വാതിലിനോട് ചേര്‍ന്നും രണ്ടാമത്തേയാളുടേത് മറ്റൊരു ഭാഗത്തുമായാണുള്ളത്. ഈ വാഹനം ഞായറാഴ്ച മുതലേ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സിക്ക് സമീപം നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നുവത്രേ. വാതിലിനോട് ചേര്‍ന്ന് ഒരു മൃതദേഹം ആണ് ആദ്യം കാണപ്പെട്ടത്. വിവരമറിയിച്ചതനുസരിച്ച് വടകര പോലീസെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരു മൃതദേഹം കൂടി കാണപ്പെട്ടത്. സ്‌റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങി. ഒരു വിവാഹ പാർട്ടിയെ എടപ്പാളിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ട് പോയി രാത്രി 11.30 ഓടെ വിവാഹ പാർട്ടിയെ കണ്ണൂരിൽ ഇറക്കി തിരിച്ച് എടപ്പാളിലേക്ക് പോകുന്ന വഴി വടകര കരിമ്പന പാലത്ത് വണ്ടി നിർത്തിയെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ഊർജിതമായ അന്വേഷണം നടക്കുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.

Follow us on :

More in Related News