Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകരയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

17 Mar 2025 20:13 IST

Kodakareeyam Reporter

Share News :


കൊടകര: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ മേല്‍നോട്ടത്തില്‍ കൊടകരയില്‍ നടത്തിയ പരിശോധനയില്‍ കൊളത്തൂര്‍ സ്വദേശികളായ രണ്ടു പേര്‍ കഞ്ചാവുമായി പിടിയിലായി. കൊളത്തൂര്‍ സ്വദേശികളായ ബില്‍ബി (29) , അര്‍ജുന്‍ (25 )എന്നിവരെയാണ് വില്‍പനക്ക് തയ്യാറാക്കിയ കഞ്ചാവുപൊതികളുമായി പോലീസ് സംഘം പിടികൂടിയത്. കൊടകര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ,എഎസ്‌ഐമാരായ ബിനു പൗലോസ്, ബൈജു, ലിജോണ്‍,

ചാലക്കുടി സബ് ഡിവിഷന്‍ ഡാന്‍സാഫ് അംഗങ്ങളായ വി.ജി സ്റ്റീഫന്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു. സില്‍ജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ബില്‍ബിക്ക്

ആളൂരിലെ ജോലിസ്ഥലത്തു നിന്നും അര്‍ജുന്ന് നെല്ലായിയില്‍ നിന്നുമാണ് കഞ്ചാവ് ലഭിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.


Follow us on :

More in Related News