Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 15:02 IST
Share News :
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ വംശീയസ്വത്വം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. ഷിക്കാഗോയിൽ കറുത്ത വംശജരായ മാധ്യമപ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘വർഷങ്ങൾക്ക് മുൻപ് അവർ കറുത്ത വംശജയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ അവർ കറുത്ത വംശജയായി അറിയപ്പെടാൻ താൽപര്യപ്പെടുന്നു. അതുകൊണ്ട് എനിക്കറിയില്ല. അവർ ഇന്ത്യക്കാരിയോ അതോ കറുത്ത വംശജയോ?’’– ട്രംപ് ചോദിച്ചു.
ട്രംപിന്റെ പരാമർശം ഭിന്നിപ്പിന്റെയും അനാദരവിന്റെയും പഴയകാല പ്രദർശനമാണെന്ന് കമല ഹാരിസ് പറഞ്ഞു. അമേരിക്കൻ ജനത മികച്ചത് അർഹിക്കുന്നുവെന്ന് പറഞ്ഞ കമല, വ്യത്യസ്തതകൾ ജനങ്ങളെ വിഭജിക്കുന്നില്ലെന്ന് മനസ്സിലാക്കുന്ന നേതാവിനെ യുഎസ് അർഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ–ജമൈക്കൻ ദമ്പതികളുടെ മകളായ കമല, കറുത്ത വംശജയായ ആദ്യ ഏഷ്യൻ–അമേരിക്കൻ വൈസ് പ്രസിഡന്റാണ്.
Follow us on :
Tags:
More in Related News
Please select your location.