Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2026 17:36 IST
Share News :
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
മക്കരപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 12ന് രാവിലെ 11:30-ന് ആരോഗ്യകേന്ദ്രത്തില്‍ നടക്കും. സി.ഡബ്ല്യൂ.പി.ഡി.ഇ, ഡി.സി.എ, ഇംഗ്ലീഷ്-മലയാളം ടൈപ്പ്‌റൈറ്റിംഗ് എന്നിവയാണ് യോഗ്യതകള്‍. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍- 04933 287311.
ഫാര്‍മസിസ്റ്റ് ഒഴിവ്
മക്കരപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലിക ഫാര്‍മസിസ്റ്റ് ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 11:30-ന് മക്കരപ്പറമ്പ് ആരോഗ്യകേന്ദ്രത്തില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം ബിരുദവും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം.
അധ്യാപക നിയമനം
മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി. മാത്സ്, എച്ച്.എസ്.ടി. ഫിസിക്കല്‍ സയന്‍സ് തസ്തികകളിലേക്ക് ദിവസ വേതനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ നാലിന് രാവിലെ 10ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍- 04932-738115.
അധ്യാപക നിയമനം
കോക്കൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഓട്ടോമൊബൈല്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ 10ന്് നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. അടിസ്ഥാന യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/തത്തുല്യം. ഫോണ്‍: 9746544181.
ഇംഗ്ലീഷ് അധ്യാപക നിയമനം
കോക്കൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി.ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ 11ന്് നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. അടിസ്ഥാന യോഗ്യത: ബി.എഡ്, കെടെറ്റ് കാറ്റഗറി III. ഫോണ്‍: 9746544181.
Follow us on :
Tags:
More in Related News
Please select your location.