Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2026 18:43 IST
Share News :
പുന്നയൂർക്കുളം:തൃശ്ശൂർ ജില്ല ജനറൽ മസ്ദൂർ സംഘം ബിഎംഎസ് പുന്നയൂർക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഭാരതീയ മസ്ദൂർ സംഘം ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ യോഗം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.ആർ.പ്രമോദ് അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് സംഘചാലക് പി.എൻ.മുരളീധരൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ആൽത്തറ രാമരാജ സ്കൂൾ അധ്യാപകൻ കെ.ആർ.അനീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.മേഖല സെക്രട്ടറി പി.കെ.അറമുഖൻ,പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനിതാ ധർമ്മൻ,സീനസുരേഷ്,ഷിമോദ്, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ ഗോപി,മിനി സുബ്രഹ്മണ്യൻ,രാജേഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.