Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2026 09:57 IST
Share News :
കോട്ടയം: കേരളത്തിലെ ആദ്യ ഐഎൻഎസ് അക്രഡിറ്റഡ് അഡ്വർടൈസിങ് ഏജൻസിയായ കേരള പബ്ലിസിറ്റി ബ്യൂറോയുടെ (കെപിബി) ചെയർമാനും എംഡിയുമായ കോട്ടയം എസ്എച്ച് മൗണ്ട് തട്ടാനിയത്ത് ടി. ഒ. ഫിലിപ് (86) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കോട്ടയം താഴത്തങ്ങാടി സെന്റ് മേരീസ് ക്വനാനായ ലിയപള്ളിയിൽ.
1964ൽ ആണ് ഫിലിപ്പും സഹോദരനും ചേർന്ന് കെപിബി എന്ന പരസ്യസ്ഥാപനം ആരംഭിച്ചത്.
ഭീമ ജ്വല്ലേഴ്സിന്റെ ലോഗോയായ ബാലനും സെന്റ് ജോർജ് കുടയുടെ 'മഴ മഴ, കുട കുട' എന്നു പേരെടുത്ത പരസ്യവുമെല്ലാം കേരളം കണ്ടതും കേട്ടതും കെപിബിയിലൂടെയാണ്. കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ കോട്ടയം യൂണിറ്റ് സ്ഥാപക പ്രസിഡന്റാണ്.
ക്നാനായ യുവജനസമാജം, ക്നാനായ സോഷ്യൽ ഫോറം എന്നിവയുടെ ജനറൽ സെക്രട്ടറി, ക്നാനായ അസോസിയേഷൻ അംഗം, കോട്ടയം വലിയപള്ളി ട്രസ്‌റ്റി, കോട്ടയം വൈസ്മെൻസ് ക്ലബ് പ്രസിഡൻ്റ്, കോട്ടയം നോർത്ത് റോട്ടറി ക്ലബ് പ്രസിഡൻ്റ്, രാമമംഗലം വൈഎംസിഎ പ്രസിഡന്റ്, ടിവി - റേഡിയോ അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കുമരകം എഴുപതിൽ കുടുംബാംഗം രാജമ്മ ഫിലിപ്പ്. മക്കൾ: ജയ്സൺ ഫിലിപ്പ്, ജബിസൺ ഫിലിപ്പ്, അഡ്വ. ജൂബി ഫിലിപ്പ്. മരുമക്കൾ: സീബ ജയ്സൺ അറയ്ക്കൽ (കുറിച്ചി), നീതു ജബിസൺ വഞ്ചിപ്പറമ്പിൽ (ആലപ്പുഴ), അഡ്വ. ഫെനു സ്കറിയ ഇടവഴിക്കൽ (കോട്ടയം).
Follow us on :
Tags:
More in Related News
Please select your location.