Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2025 01:38 IST
Share News :
ദോഹ : ദോഹയിലെ തൃശ്ശൂർജില്ലക്കാരുടെ കൂട്ടായ്മയായ തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഖത്തർ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു.
നുഐജയിലെ ടാക്ക് ഖത്തർ ഹാളിൽ രാവിലെ 9 :30ന് നടന്ന ചടങ്ങിനു സൗഹൃദവേദി പ്രസിഡണ്ട് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. വേദി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് . നാരായണൻ, സൗഹൃദ വേദി ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷറർ തോമസ് തുടങ്ങിയവർ ആശംസകൾ കൈമാറി.
രാജ്യം കൈവരിച്ച ഗുണപരമായ നേട്ടങ്ങൾ പ്രദേശീയവും അന്താരാഷ്ട്രവുമായ തലങ്ങളിൽ ഖത്തറിനെ പുരോഗതിയുടെയും മികവിന്റെയും മുൻനിര മാതൃകയായി ഉയർത്തിയതിന്റെ അഭിമാനനിറവിലാണ് ഖത്തർ ദേശീയദിനം ആചരിക്കുന്നതെന്ന് ആശംസയർപ്പിച്ച് സംസാരിച്ചവർ എടുത്തു പറഞ്ഞു.
ടാക്ക് ഖത്തർ എം ഡി, പി.മുഹസിൻ, ഫിനാൻഷ്യൽ കൺട്രോളർ അഷറഫ് കുമ്മം കണ്ടത്ത്, വേദി സെക്രട്ടറി പ്രമോദ്, ഇരിങ്ങാലക്കുട സെക്ടർ ചെയർമാൻ അഹമ്മദ് കബീർ, വനിതാകൂട്ടായ്മ ചെയർപേഴ്‌സൺ ശ്രീമതി രേഖ പ്രമോദ്, വനിതാ കൂട്ടായ്മ അംഗം മാല നാരായണൻ, ഭവന പദ്ധതി ചെയർമാൻ ജയൻ കാട്ടുങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ സെക്ടർ ചെയർമാന്മാർ, വേദി എക്സിക്യൂട്ടീവുകൾ, വനിതാ കൂട്ടായ്മ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കേക്ക് മുറിക്കുകയും പായസം വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് ദേശീയ ദിന സന്തോഷം പങ്കുവെച്ചു.
കയ്പമംഗലം സെക്ടർ ചെയർമാൻ നൗഷാദിൻ്റെ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടികൾ വേദിയുടെ മറ്റൊരു സെക്രട്ടറി മിനേഷ് പി ആദ്യാവസാനം നിയന്ത്രിച്ചു. ഹെൽപ് ഡസ്ക്ക് ചെയർമാൻ നൗഷാദ് സി.എസ് സദസ്സിന് നന്ദി പ്രകാശിപ്പിച്ചതോടെ ആഘോഷച്ചടങ്ങിന് പരിസമാപ്തിയായി.
Follow us on :
Tags:
More in Related News
Please select your location.