Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2025 20:11 IST
Share News :
കൊക്കയാർ : .വെംബ്ലി ഗ്രാമത്തിൽ 5 വർഷമായി നടന്നു വരുന്ന ഓണാഘോഷ പരിപാടിയായ ഗ്രാമോത്സവം വിവിധ കലാ-കായിക പരിപാടികളോടെ നടന്നു. രാവിലെ 9 മുതൽ വെംബ്ലി കമ്യൂണിറ്റി ഹാളിലും പരിസരങ്ങളിലുമായി ആഘോഷങ്ങൾ നടന്നു. കസേരകളി , ഓണപ്പാട്ട്, മെഴുകുതിരി കത്തിക്കൽ, മാവേലിക്ക് വരവേൽപ്പ് , കലം തല്ലി പൊട്ടിക്കൽ, ഡാൻസ്, തിരുവതിരയടക്കം വിവിധ പരിപാടികൾ നടത്തി. ഉചയ്ക്ക് നടന്ന ഓണ സദ്യയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. സർക്കാർ സർവീസിൽ നിന്നും വിരമിച്ച വാർഡിലെ നിരവധിയാളുകളെ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്. എസ്. എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ ദിയ മരിയ, ലെന ജെയിംസ്, ഫിദ ഫാത്തിമ, അർജുൻ ബൈജു എന്നിവർ മികച്ച വിജയം നേടിയവ മറ്റുള്ളവർ, എം.എസ്.സി പരീക്ഷിൽ എട്ടാം റാങ്ക് നേടിയ ആതിര ലാലു, വാർഡിൽ നിന്നുള്ള ആദ്യ അഭിഭാഷകൻ അർഷിദ് പി.നൗഷാദ് വർക്ക് മൊമൻ്റോ നൽകി അനുമോദിച്ചു. മാധ്യമ പ്രവർത്തകൻ നൗഷാദ് വെംബ്ലി, കാലാകാരൻ എം. ആർ. ജയൻ, പത്ര വിതരണക്കാരൻ അബ്ദുൽ ഖരിം എന്നിവർക്കും ഗ്രാമോത്സവം ആദരവ് നൽകി.
വൈകിട്ട് സമിതി പ്രസിഡൻ്റ് നവാസ് പുളിക്കലിൻ്റെ അധ്യക്ഷതയിൽ സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത് കെ. ശശി ഉദ്ഘാടനം ചെയ്തു , പഞ്ചായത്തംഗ പഞ്ചായത്തംഗം കെ. എൽ. ദാനിയേൽ, സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരായ നൗഷാദ് വെംബ്ലി, ഈപ്പൻ മാത്യു, സമിതി ഭാരവാഹികളായ രാജേഷ് രാജു,ഉഷാദേവി എന്നിവർ സംസാരിച്ചു
മത്സര വിജയികൾക്ക് സമ്മാന ദാനവും നടത്തി.
Follow us on :
More in Related News
Please select your location.