Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2026 08:43 IST
Share News :
നിലമ്പൂർ : നിലമ്പൂർ നിയോജകമണ്ഡലം സമഗ്ര വികസന പദ്ധതിയായ 'വികാസ് വിഷൻ 2040' ന്റെ ഭാഗമായി, മണ്ഡലത്തിലെ പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്നതിനായി മെഗാ രേഖാ അദാലത്ത് 2026 ജൂലൈ 11 ന് നിലമ്പൂർ മാനവേദൻ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്നു.
അടിസ്ഥാന രേഖകളില്ലാത്തതിന്റെ പേരിൽ ആർക്കും സർക്കാർ ക്ഷേമപദ്ധതികൾ നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഈ തീരുമാനം കൈക്കൊണ്ടത്. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ അദാലത്ത് ഉദ്ഘാടനം ചെയ്യും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി മുഖ്യാതിഥിയായിരിക്കും.
നിലമ്പൂർ നഗരസഭ, വഴിക്കടവ്, പോത്തുകൽ, എടക്കര, ചുങ്കത്തറ, മൂത്തേടം, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഈ ക്യാമ്പ് പ്രയോജനപ്പെടുത്താം. ഉൾവനങ്ങളിൽ താമസിക്കുന്നവർക്കും ക്യാമ്പ് ഏറെ സഹായകരമാകും.
ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്,
റേഷൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ജാതി സർട്ടിഫിക്കറ്റ് & വരുമാന സർട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, ആരോഗ്യ ഇൻഷൂറൻസ് കാർഡ് & തൊഴിൽ കാർഡ്, പാൻ കാർഡ്,
ബാങ്ക് അക്കൗണ്ട് ഓപ്പണിങ്, പെൻഷൻ സേവനങ്ങൾ എന്നി സേവനങ്ങൾ അദാലത്താൽ ലഭ്യമാവും.
അദാലത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പും അന്ന് വേദിയിൽ സജ്ജീകരിക്കുന്നതാണ്.
ആര്യടൻ ഷൗക്കത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, എ.ഡി.എം പി.ഒ സാദിഖ്, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസർ എം. ബിപിൻദാസ്, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.