Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2026 21:20 IST
Share News :
വൈക്കം: തലയാഴത്ത് മരിച്ച കർഷകൻ
മക്കൻ ചെല്ലപ്പൻ്റെ വീട് സിപിഐ നേതാക്കൾ സന്ദർശിച്ചു. ചെല്ലപ്പൻ്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിന് എല്ലാ പിന്തുണയും നേതാക്കൾ കുടുംബത്തെ
അറിയിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി ബിനു, സി.കെ ആശ എംഎൽഎ, നേതാക്കളായ
ടി.എൻ രമേശൻ, എം.ഡി ബാബുരാജ്, എ.സി ജോസഫ്, പി.എസ് പുഷ്‌കരൻ തുടങ്ങിയവർ ചെല്ലപ്പൻ്റെ ഭാര്യ ആനന്ദവല്ലി, മകൻ ദീപു , ബന്ധുക്കൾ എന്നിവരുമായി സംഭവത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. എൻ ഡി എ, യു ഡി എഫ് മുന്നണികൾ സംഭവം രാഷ്ട്രീയവൽകരിക്കാൻ ശ്രമിക്കുന്നുവെന്നും വിഷയത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.