Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 23:18 IST
Share News :
പേരാമ്പ്ര: ജോലിയ്ക്കിടെ തെങ്ങു വീണു പേരാമ്പ്ര സ്വദേശി മരിച്ചു. കക്കാട് താനിയുള്ള പറമ്പില്‍ ടി.പി. സുരേഷ് കുമാർ (59) ആണ് മരിച്ചത്. കൈതക്കലില്‍ വെച്ച് മരംമുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞു തലയിൽ വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
പരേതനായ കണ്ണന്റെയും മാതയുടെയും മകനാണ് . ഭാര്യ :ശാലിനി (കീഴൽ മുക്ക് ),മക്കൾ: വിശാഖ് ,അമൽ .സഹോദരങ്ങൾ നാരായണൻ ,മല്ലിക ,സുഭദ്ര ,സുനിത .സംസ്കാരം :വ്യാഴാഴ്ച ഉച്ചയ്ക്ക് 1മണിക്ക് വീട്ടുവളപ്പിൽ.
Follow us on :
Tags:
Please select your location.