Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; ശൈഖ് ഹംദാനും ശൈഖ് അബ്ദുല്ലയും യു.എ.ഇ ഉപപ്രധാനമന്ത്രിമാർ.

15 Jul 2024 05:45 IST

- ISMAYIL THENINGAL

Share News :

ദുബൈ: യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിനെ നിയമിച്ചുകൊണ്ട് ഞായറാഴ്ച്ച യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു സുപ്രധാന മന്ത്രിസഭാ പുനസംഘടന പ്രഖ്യാപിച്ചു.


ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള മുൻ ചുമതലകൾക്ക് പുറമേ അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായും നിയമിച്ചതായി യുഎഇ വൈസ് പ്രസിഡന്റ് അറിയിച്ചു.

ശൈഖ് ഹംദാൻ യു.എ.ഇ ഗവൺമെൻ്റിന് ഒരു മികച്ച മുതൽക്കൂട്ടാകുമെന്നും യു.എ.ഇയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന സംഭാവന നൽകുമെന്നും വലിയ വിശ്വാസമുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം പറഞ്ഞു.


യു.എ.ഇ മന്ത്രിസഭയിലെ വിവിധ വകുപ്പുകളും പുനഃസംഘടിപ്പിച്ചു. വിദ്യാഭ്യാസം, മാനവ വിഭവശേഷി, കമ്യൂണിറ്റി ക്ഷേമം എന്നീ വകുപ്പുകളാണ് പുനഃസംഘടിപ്പിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം യു.എ.ഇ ഫെഡറൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലേക്ക് മാറ്റി. സാറ അൽ അമീരിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. മാനവ വിഭവശേഷി മന്ത്രി അബ്ദുർറഹ്‌മാൻ അൽ അവാറിനെ ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള ഉന്നത പഠന വകുപ്പിന്റെ ആക്ടിങ് മിനിസ്റ്റർ കൂടിയായി നിയമിച്ചു.

Follow us on :

More in Related News