Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2026 11:18 IST
Share News :
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു.
കോഴിക്കോട്:കോഴിക്കോട് മടവൂർ ചക്കാലക്കല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചത്.പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.
15 വിദ്യാർത്ഥികള്‍ ചേർന്ന് പിടിച്ച് കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളില്‍ വെച്ച് മർദ്ദിക്കുകയായിരുന്നു.. കുട്ടിയെ സ്കൂള്‍ ബസ്സില്‍ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല.വീട്ടിൽ എത്തിയ കുട്ടിയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് കണ്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മർദ്ദനമെന്നു പരാതി.താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.