Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭ തിരഞ്ഞെടുപ്പ് സുരക്ഷ:തീരമേഖലയില്‍ സംയുക്തസേന റൂട്ട് മാര്‍ച്ച് നടത്തി

15 Mar 2026 17:27 IST

MUKUNDAN

Share News :

ചാവക്കാട്:നിയമസഭ തിരഞ്ഞടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തീരമേഖലയില്‍ സംയുക്ത സേന റൂട്ട് മാര്‍ച്ച് നടത്തി.സെന്‍ട്രല്‍ ആംഡ് റാപിഡ് ഫോഴ്‌സ്(സി.എ.ആര്‍.എഫ്.),ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള പോലീസ് സേന അംഗങ്ങള്‍,ചാവക്കാട് പോലീസ് സേനാംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട സംയുക്ത സേനയാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.കടപ്പുറം മാട്ടുമ്മല്‍,അഞ്ചങ്ങാടി മേഖലയിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളിലായിരുന്നു റൂട്ട് മാര്‍ച്ച്.



Follow us on :

More in Related News