Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടക് തലയോലപ്പറമ്പ് മേഖലാ സമ്മേളനം നടത്തി.

15 Mar 2026 23:10 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അരങ്ങിൽ നിന്ന് പ്രതിസന്ധികളെ തരണം ചെയ്ത് സാമൂഹിക പരിവർത്തനത്തിന് തുടക്കം കുറിച്ചത് നാടക പ്രവർത്തന ത്തിലൂടെയാണെന്നും സമൂഹത്തിലെ എല്ലാ കാര്യങ്ങൾക്കും തിരുത്തൽ നടത്തി നാടക പ്രസ്ഥാനം മുന്നോട്ട് പോകുന്നത് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നത് കൊണ്ടാണെന്നും നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ അഭിപ്രായപ്പെട്ടു.

തലയോലപ്പറമ്പ് ഗവ:യുപി സ്കൂളിൽ ഡോ. എച്ച് എസ്പി നഗറിൽ നടന്ന 

തലയോലപ്പറമ്പ് മേഖലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. നാടക് മേഖലാപ്രസിഡൻ്റ് ബാബുരാജ് വട്ടക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി.കെ. അജയൻ ഐഡി കാർഡ് വിതരണം നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. സോമശേഖരൻ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി കെ.ജി.ചന്ദ്രൻ

മേഖല റിപ്പോർട്ടും, എം.ജി. ശ്രീകാന്ത്

കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.രമേശൻ, ശിവപ്രസാദ് പെരുവ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജോർജ്ജ് മാടശ്ശേരി (സെക്രട്ടറി) ,കലമങ്ങാട് (പ്രസിഡൻ്റ്), ബാലചന്ദ്രമേനോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് നാടകം - രാഷ്ട്രീയം - മതം എന്ന വിഷയത്തിൽ നടന്ന സെമിനാർ നാടക് ജില്ലാ സെക്രട്ടറി കെ.എസ് സോമശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ റ്റി.എം.എബ്രഹാം, എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡോ: അജു കെ നാരായണൻ, സ്കൂൾ ഓഫ് ഡ്രാമ നടനും സംവിധായകനുമായ സജി തുളസിദാസ്, സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് പ്രദീപ് മാളവിക, എഴുത്തുകാരൻ പ്രൊഫ: മനോജ് തച്ചാനി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News