Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തര്‍ ജില്ലാ കുറ്റവാളിയെ കാപ്പ നിയമം പ്രകാരം ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചു..

15 Mar 2026 20:29 IST

MUKUNDAN

Share News :

ചാവക്കാട്:തൃശൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്തര്‍ ജില്ലാ കുറ്റവാളിയെ കാപ്പ നിയമം പ്രകാരം ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചു.ചാവക്കാട് പാലയൂര്‍ കറുപ്പം വീട്ടിൽ മുഹമ്മദ് മകൻ ഫവാദി(38)നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ് ഐപിഎസിന്റെ നിർദേശപ്രകാരം ഗുരുവായൂർ എസിപി വി.സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒമാരായ എൻ.എസ്.രാജീവ്,വി.വി.വിമൽ,എസ്ഐ എ.പി.ആഷിഫ്,സിപിഒമാരായ വിഷ്ണു,ശ്രീനാഥ്,അനൂപ് എന്നിവർ അറസ്റ്റ് രേഖപ്പെടുത്തി തൃശൂര്‍ വിയ്യൂര്‍ സെന്റര്‍ ജയിലിൽ തടവിലാക്കി.കഴിഞ്ഞ വര്‍ഷം 6 മാസത്തെ കാപ്പ ശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായ ഫവാദ് ചാലിശ്ശേരി,കൊപ്പം എന്നീ സ്റ്റേഷനുകളിലായി കേസ്സുകളുണ്ടാക്കിയതിനാലാണ് 1 വര്‍ഷത്തെ കാപ്പ കരുതൽ തടങ്കലിനായി ഉത്തരവിറങ്ങിയത്.തൃശൂര്‍ സിറ്റി,തൃശൂര്‍ റൂറൽ,പാലക്കാട്,മലപ്പുറം,എറണാംകുളം റൂറൽ എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50 ഓളം ക്രിമിനൽ കേസ്സുകളിലുൾപ്പെട്ട അന്തര്‍ ജില്ലാ കുറ്റവാളിയാണ് ഫവാദ്.ഫവാദിന്റെ കേസ്സുകളെല്ലാം തട്ടികൊണ്ട് പോകൽ,പോലീസുകാരെ ആക്രമിക്കുക,മാരകമായ ആയുധം ഉപയോഗിച്ച് ആക്രമിക്കുക,ദേഹോപദ്രവം ഏൽപ്പിക്കുക,മോഷണം നടത്തുക,ഭീഷണിപ്പെടുത്തുക,വീട്ടിലേക്ക് അതിക്രമിച്ച് കയറുക,കളവ് നടത്തുക,സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക,ആസിഡ് സ്പ്രേ ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുക,കവര്‍ച്ച നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും,പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയായതിനാലുമാണ് ഫവാദിനെതിരെ കുപ്രസിദ്ധ റൗഡി എന്ന ഗണത്തിൽ ഉൾപ്പെടുത്തി തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ശിഖ സുരേന്ദ്രൻ ഐഎഎസ് ഉത്തരവിറക്കിയത്.ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി കഴിഞ്ഞ 2 വര്‍ഷത്തിനിടയിൽ 29ാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ നിയമപ്രകാരം നടപടിയെടുക്കുന്നത്.



 

Follow us on :

More in Related News