Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

07 Mar 2026 20:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ദേഹത്ത് മണ്ണെണ്ണ മറിഞ്ഞുവീണ് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തലയോലപ്പറമ്പ് വടകര കടവത്തുകുഴി വീട്ടിൽ രാജു (70) ആണ് ശനിയാഴ്ച പുലർച്ചെ ചികിത്സയിലിരിക്കെ മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാൾ അടുക്കള ഭാഗത്ത് പോയി പരതുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബഹളം കേട്ട് സമീപത്തെ മുറിയിൽ കിടക്കുകയായിരുന്ന ഇയാളുടെ ഭാര്യ അമ്മിണി ഉടൻ ഓടിയെത്തി ബക്കറ്റിൽ ശേഖരിച്ച് വച്ചിരുന്ന വെള്ളം കോരി ഒഴിച്ചാണ് തീയണച്ചത്. തുടർന്ന്108 ആംബുലൻസിൽ ഇയാളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

Follow us on :

More in Related News