Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 17:48 IST
Share News :
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആറ് മാസം നീണ്ടു നിൽക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങൾ, മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ ഉൾകൊള്ളുന്ന 'നവോത്സവ് 2K24' ന് ഔദ്യോഗികമായ തുടക്കം കുറിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന പ്രൗഢഗംഭീരമായ കർട്ടൻ റൈസർ പരിപാടി ഇന്ത്യൻ അംബാസഡർ വിപുൽ ഉത്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന് വേണ്ടി കെ.എം.സി.സി നിർവഹിക്കുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണെന്നും ഇന്ത്യക്കാർക്ക് മികച്ച സേവനം ചെയ്യുന്ന പ്രസ്ഥാനമെന്ന നിലയിൽ കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധി എന്ന നിലയിൽ എനിക്ക് അഭിമാനമാണെന്നും അതെന്റെ ഉത്തരവാദിത്തമായി കാണുന്നു എന്നും അംബാസഡർ വിപുൽ പറഞ്ഞു. നവോത്സവ് വലിയ വിജയമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
വിവിധ കൾച്ചറൽ പ്രോഗ്രാം, സംഘടനാ ശാക്തീകരണ പരിപാടികൾ, സംസ്ഥാന ഉപഘടകങ്ങളുടെ വ്യത്യസ്തമായ പരിപാടികൾ, സ്നേഹാർദ്രമായ ആദരവ്, മെഗാ ക്ലോസിങ് ഇവന്റ് തുടങ്ങി വിത്യസ്തങ്ങളായ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് നവോത്സവ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്നത് .
നവോത്സവ് ലോഗോ റിവീൽ ഇന്ത്യൻ അംബാസഡറും, പ്രമോ വീഡിയോ ലോഞ്ചിങ് മുൻ ഐ.എസ്.സി പ്രസിഡണ്ട് ഡോ. മോഹൻ തോമസ്, തീം സോങ്ങ് ലോഞ്ചിങ് ഡോ. ഹസ്സൻ കുഞ്ഞി എന്നിവർ നിർവഹിച്ചു. കെഎംസിസി ഡിജി ആപ്പ് പ്രമോ പ്രസന്റേഷൻ ചടങ്ങിൽ നിർവഹിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മമ്മാലി, റിയാസ് കരിയാട്, ശിവപ്രയ, ഫിറോസ് നാദാപുരം എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടി. കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം ബഷീർ, ഐ. സി. ബി. എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഡോ. മോഹൻ തോമസ്, ഡോ. ഹസ്സൻ കുഞ്ഞി, പി. എൻ ബാബു രാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, വ്യവസായ പ്രമുഖരായ അഷ്‌റഫ് സഫ, ഫൈസൽ ഹുദവി കെഎംസിസി നേതാക്കളയ അബ്‌ദു നാസർ നാച്ചി, സി.വി ഖാലിദ്, ദുബൈ കെഎംസിസി നേതാവ് ഇബ്രാഹിം മുറിച്ചാണ്ടി, അവിനാശ് ഗൈക്വാഡ്, കെ.ആർ ജയരാജ്, ആഷിഖ് അഹമ്മദ്, ഹുസൈൻ കടന്നമണ്ണ, മുനീർ മങ്കട തുടങ്ങിവർ സംബന്ധിച്ചു.
സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു, പി കെ അബ്‌ദു റഹീം, ബഷീർ ടി. ടി. കെ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അജ്മൽ നബീൽ, അശ്റഫ് ആറളം, അലി മൊറയൂർ, താഹിർ തഹക്കുട്ടി, വി. ടി. എം സാദിഖ്, ഫൈസൽ മാസ്റ്റർ, സമീർ മുഹമ്മദ്, ശംസുദ്ധീൻ വാണിമേൽ എന്നിവർ നേതൃത്വം നൽകി, വിവിധ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ, കൗൺസിലർമാർ നേതാക്കൾ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.