Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി ഭാസ്ക്കരനെ സമം ആർട്സ് തിരുവനന്തപുരം അനുസ്മരിച്ചു.

26 Feb 2026 13:57 IST

AJAY THUNDATHIL

Share News :



സമം ആർട്സ് തിരുവനന്തപുരം, ഭാരത് ഭവൻ മണ്ണരങ്ങിൽ വെച്ച് സംഘടിപ്പിച്ച പി ഭാസ്ക്കരൻ അനുസ്മരണ യോഗം ചലച്ചിത്ര നടൻ രാഘവൻ ഉദ്ഘാടനം ചെയ്തു. ടി പി ശാസ്തമംഗലം പി ഭാസ്ക്കരനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. ജനാർദ്ദന അയ്യർ, എസ് ബാബു (ബിസിനസ്സ്), ബാദുഷ (പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി),

ജോളിമസ് (ചലച്ചിത്ര സംവിധായകൻ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സമം ആർട്സ് സെക്രട്ടറിയും ചലച്ചിത്ര ടെലിവിഷൻ തിയറ്റർ സംവിധായകനുമായ സി വി പ്രേംകുമാർ സ്വാഗതമാശംസിച്ച ചടങ്ങിൻ്റെ അധ്യക്ഷത വഹിച്ചത് പ്രസിഡൻ്റ് അജയ് തുണ്ടത്തിലാണ്. ഓൾഡ് ഇസ് ഗോൾഡ് ഗായകൻ എം രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ എസ് നാരായണൻ, രാധികാ നായർ, സിന്ധു പ്രതാപ്, മണി വി നായർ, അജയ് വെള്ളരിപ്പണ, സജീവ് എസ്, മഞ്ജിത്ത്, ഡോ (മേജർ) കെ ആർ അജീന്ദ്രനാഥ്, ഡോ ഹരീഷ് തുടങ്ങിയ ഗായകർ ചേർന്ന് പി ഭാസ്ക്കരൻ്റെ ഗാനങ്ങൾ കോർത്ത് ഗാനസന്ധ്യയുണ്ടായിരുന്നു. ഗാനസന്ധ്യ ആങ്കർ ചെയ്തത് മധുസൂദനൻ നായരായിരുന്നു. നന്ദി പ്രകാശിപ്പിച്ചത് പ്രശസ്ത നർത്തകി സിത്താര ബാലകൃഷ്ണനാണ്.

Follow us on :

More in Related News