Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് ഗവ.യു. പി. എസ്സിന് പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയ പുരസ്‌കാരം.

25 Feb 2026 21:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പരിസ്ഥിതി സൗഹൃദ ജീവിത ശൈലിയും ശാസ്‌ത്രീയ പാഴ്‌വസ്തു പരിപാലനവും മാതൃകാപരമായി കുട്ടികൾക്ക് പകർന്ന് നൽകിയതിന്റെ അടിസ്ഥാനത്തിൽ മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്‌ പ്രഖ്യാപിച്ച ഹരിത വിദ്യാലയ പുരസ്‌കാരം ഗവ.യു.പി സ്കൂളിന് ലഭിച്ചു. പഞ്ചായത്ത്‌ ഏർപ്പെടുത്തിയ പത്ത് ഹരിത സേനാ സ്കോളർഷിപ്പുകൾക്കും ഈ സ്കൂളിലെ കുട്ടികളാണ് അർഹരായത്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരതി വിനയൻ പുരസ്കാരം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. സി തങ്കരാജ്, വാർഡ് മെമ്പർ വനജാ അനിൽകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. ജി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിന് വേണ്ടി ഹരിത സേനാംഗമായ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരിയ എസ്തർ ബിനോയ്‌ പഠന റിപ്പോർട്ട് ചടങ്ങിൽ അവതരിപ്പിച്ചു.

Follow us on :

More in Related News