Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ പി സുഗുണൻ്റെ ഓർമ്മകൾക്ക് ഒന്നര പതിറ്റാണ്ട്

29 Apr 2026 20:50 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയിൽ ഇടതുപക്ഷ പ്രസ്ഥാനത്തെ വളർത്താൻ അക്ഷീണം പ്രയത്നിച്ച പ്രിയ നേതാവ് കെ പി സുഗുണൻ വേർപിരിഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്. സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മികച്ച സംഘാടകനുമായിരുന്ന കെ പി സുഗുണൻ. പ്രിയ സഖാവ് അകാലത്തിൽ വേർപിരിഞ്ഞിട്ട് ഏപ്രിൽ 29ന് 15 വർഷമായി. 

സമൂഹത്തിൻ്റെ നാനാ മേഖലകളിൽ പണിയെടുക്കുന്നവരെ സംഘടിപ്പിച്ച് സിഐടിയുവിൽ അംഗങ്ങളാക്കി അവകാശസമരങ്ങളിൽ പങ്കാളികളാക്കി. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തിയ അദ്ദേഹം എന്നും തൊഴിലാളികളുടെ ആശ്രയമായിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്തംഗം, പ്രസിഡൻ്റ്, ജില്ലാ സഹകരണ ആശുപത്രിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കോട്ടയം കണ്ട മികച്ച സംഘാടകനായിരുന്നു കെ പി സുഗുണൻ. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ നടത്തുന്ന പോരാട്ടങ്ങൾക്ക് പ്രിയ നേതാവിൻ്റെ ജ്വലിക്കുന്ന സ്മരണകൾ കരുത്താകുകയാണ്. തൊഴിലാളി ദിനത്തിന് രണ്ട് ദിവസം മുമ്പാണ് കെ പി സുഗുണൻ വിട്ട് പിരിഞ്ഞത്.

Follow us on :

More in Related News