Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കുന്നതിൽ സി എച്ച് സെന്ററുകൾ വഹിക്കുന്ന പങ്ക് നിസ്തുലം -ഐ. ഐ. അബ്ദുൽ മജീദ്

05 Jul 2024 14:54 IST

WILSON MECHERY

Share News :

ചാലക്കുടി:

പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കുന്നതിൽ സി എച്ച് സെന്ററുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മുസ്ലിം ലീഗ് തൃശൂർ ജില്ലാ സെക്രട്ടറി ഐ. ഐ. അബ്ദുൽ മജീദ് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന പാവപ്പെട്ട ക്യാൻസർ രോഗികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർമിക്കുന്ന C. H. സെന്റർ അംഗത്വ കാമ്പയിന്റെ ഭാഗമായി മുനിസിപ്പൽ കൗൺസിലർ ജോജി കാട്ടാളന് അംഗത്വം നൽകി ചാലക്കുടി നിയോജക മണ്ഡലത്തിലെ C. H. സെന്റർഅംഗത്വ കാമ്പയിൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ മീരാസ വെട്ടുക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ P. M. റഹീം സ്വാഗതവും സലീം നാലകത്തു നന്ദിയും പറഞ്ഞു. M. K. മിൻഹാജ്, P. K. അബ്ദുൽ അസീസ്, M. A. അക്ബർ, C. M. ബഷീർ, C. A. അനീഫ, P. K. അബ്ദുൽ അസീസ്, നൗഷാദ് ഖാൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News