Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലാവസ്ഥ മോശമായതിനാൽ ചൊവ്വാഴ്ച ക്ലാസുകൾ വിദൂരമായി നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം.

16 Apr 2024 03:35 IST

ISMAYIL THENINGAL

Share News :

ദോഹ : ഏപ്രിൽ 16 ചൊവ്വാഴ്‌ച ഖത്തറിലെ സർക്കാർ സ്‌കൂളുകൾക്കും സ്വകാര്യ സ്‌കൂളുകൾക്കും ക്ലാസുകൾ വിദൂരമായി നടത്തുമെന്ന് ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ചാണ് വിദ്യാർഥികൾ സ്‌കൂളുകളിലെത്തുന്നത് ഒഴിവാക്കി ഓൺലൈൻ പഠനത്തിന് നിർദേശിച്ചത്.


സർക്കാർ സ്‌കൂളുകളിൽ ഖത്തർ വിദ്യാഭ്യാസ സിസ്റ്റം സംവിധാനത്തിലും, സ്വകാര്യ സ്‌കൂളുകളിൽ തങ്ങളുടെ ഓൺലൈൻ പഠന മാർഗങ്ങൾ വഴിയും വിദൂര പഠനം സാധ്യമാക്കാനാണ് നിർദേശം. ഇന്ത്യൻ സ്‌കൂളുകൾക്കും നിർദേശം ബാധകമാണ്.


കൂടാതെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്ന് 'വർക്ക് ഫ്രം ഹോം' സൗകര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാനങ്ങൾ എന്നിവടങ്ങളിലെ ജീവനക്കാർക്ക് 'വർക് ഫ്രം ഹോം' അനുവദിച്ചതായി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ജനറൽ സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. എന്നാൽ, സൈനിക, സുരക്ഷാ, ആരോഗ്യ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കില്ല. അവശ്യസേവന വിഭാഗങ്ങൾ പതിവുപോലെ ജോലിക്ക് ഹാജരാകണം.

Follow us on :

More in Related News