Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2024 20:10 IST
Share News :
തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്ക് മിഠായിക്കുന്നത്ത് പട്ടാപ്പകൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങളും പണവും അപഹരിച്ച സംഭവത്തിൽ പോലീസ് അന്വോഷണം ശക്തമാക്കി. തട്ടിൻപുറത്ത് ടി.കെ മധുവിൻ്റെ വീടിൻ്റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവനോളം സ്വർണ്ണാഭരണങ്ങളും 13,000 രൂപയും അപഹരിക്കുകയായിരുന്നു.വ്യാഴാഴ്ച രാവിലെ 10 നും ഉച്ചയ്ക്ക് 2നും ഇടയിലാണ് മോഷണം നടന്നത്. വിദ്യാർത്ഥികളായ മധുവിൻ്റെ മക്കൾ വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സമീപത്തെ തട്ടിൻപുറത്ത് കളത്തിക്കുന്നേൽ അൻസാറിന്റെ വീട്ടിലും മോഷണശ്രമം നടന്നു. വീടിൻ്റെ പിൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് പോളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമരകളിലെ സാധനങ്ങൾ വാരിവലിച്ച് നിലത്തിട്ടെങ്കിലും വീട്ടിൽ നിന്നും ഒന്നും നഷ്ട്ടപ്പെട്ടില്ല. വെള്ളിയാഴ്ച രാവിലെ കോട്ടയത്ത് നിന്നും എത്തിയ ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ധൻ വിജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാവിൻ്റെ തെന്ന് കരുതുന്ന വിരളsയാളം ഇവിടെ നിന്നും ലഭിച്ചതായാണ് സൂചന. കൂടാതെ പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ചും തലയോലപ്പറമ്പ് പോലീസ് അന്വോഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് ഇതര സംസ്ഥാനക്കാരനായ ഗൃഹ സാധനങ്ങൾ വില്പന നടത്തുന്ന ആൾ കറങ്ങി നടന്നിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ആ വഴിക്കും അന്വോഷണം നടത്തുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.