Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 18:34 IST
Share News :
പീരുമേട്:
പൂച്ച ചത്തു കിടന്നതറിയാതെ കിണർ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് വില്പന നടത്തി എന്ന് കരുതുന്ന വണ്ടിപ്പെരിയാർ ടൗണിലെ 5 വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ വണ്ടിപ്പെരിയാർ ടൗണിലെ ഈ കടകളിൽ നിന്നും ഭക്ഷണങ്ങൾ ഉൾപ്പെടെ കഴിച്ചിട്ടുള്ള ആളുകൾ പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി ആശുപത്രിയിൽ എത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വണ്ടിപ്പെരിയാർ ടൗണിലെ സെൻട്രൽ ജംഗ്ഷനിൽ പഞ്ചായത്ത് വക കിണറ്റിൽ നിന്നും ജലം എടുത്തവർക്കാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്
ബുധനാഴ്ച രാവിലെ 11 നാണ് ഒരാഴ്ച പഴക്കമുള്ള ചത്ത പൂച്ചയെ കിണറ്റിൽ നിന്നും ചുമട്ടുതൊഴിലാളികൾ കണ്ടെത്തുന്നത്. ദുർഗന്ധം വമിക്കുന്നതോടെ അന്വേഷിച്ചപ്പോഴാണ് പൂച്ചയും കുഞ്ഞും കിണറ്റിനുള്ളിൽ ചത്തുനിലയിൽ കണ്ടെത്തിയത് തുടർന്ന് ഇവർ ചത്ത പൂച്ചയെ വെളിയിൽ എടുക്കുകയും കിണർ വൃത്തിയാക്കുകയും ചെയ്തു .
സംഭവം അറിഞ്ഞ എത്തിയ പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗം ജീവനക്കാരും ഈ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയും വിൽപ്പന നിർത്തുകയും ചെയ്തു എന്ന് കരുതുന്ന കടകൾ
അധികൃതർ മുൻകരുതൽ നടപടി യുടെഭാഗമായി അടപ്പിപ്പിക്കുകയും ചെയ്തു..അടച്ചിട്ട കടകൾ ഇരട്ടക്ലോറിനേഷൻ നടപടികൾ പൂർത്തിയാക്കി ആരോഗ്യ വകുപ്പ് അധികൃതരുടെ നിബന്ധനകൾ പാലിച്ചു മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളുവെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് അംഗം കെ .എ രഹനാസ്, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ജാസ്മിൻ, റൊണാൾഡോ എന്നിവർ പറഞ്ഞു.
Follow us on :
More in Related News
Please select your location.