Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2025 21:04 IST
Share News :
വൈക്കം: ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രം, കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലെ ഭാഗവത സപ്താഹ യഞ്ജത്തിന് തുടക്കമായി. പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യഞ്ജത്തിന് തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരി ദീപം തെളിയിച്ചു. ചടങ്ങിൽ മേൽശാന്തി വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി, യജ്ഞാചാര്യൻ തൃക്കോടിത്താനം വിശ്വനാഥൻ, ക്ഷേത്രം പ്രസിഡൻ്റ് ബി.ജയകുമാർ , സെക്രട്ടറി രാജേന്ദ്ര ദേവ് , രാധ കൃഷ്ണൻ നായർ,കെ.സി. ഗോപകുമാർ , ടി.കെ.രാജേന്ദ്രൻ , ഡി.പി. അനിൽകുമാർ ,ഇ. കെ.പ്രതാപൻ , ടി.വി. മോഹനൻ നായർ , ജയകുമാർ കൗസ്തഭം, കെ.ജി.രാജലക്ഷ്മി, ശ്രീകുമാരി യു നായർ , ആർ.രമാദേവി എന്നിവർ നേതൃത്വം നല്കി. 16ന് രുഗ്മിണി സ്വയംവര ഘോഷയാത്ര 18 ന് യജ്ഞം സമാപിക്കും. കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന് വൈക്കം താലൂക്ക്
എൻ.എസ്.എസ്.യൂണിയൻ പ്രസിഡൻ്റ്
പി.ജി.എം നായർ ദീപപ്രകാശനം നടത്തി. തൈക്കാട്ട്ശേരി വിജയപ്പൻനായരാണ് യജ്ഞാചാര്യൻ. 16 ന് രാവിലെ 9 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ചേരകുളങ്ങര ദേവിക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് 10 ന് ക്ഷേത്രത്തിൽ എത്തിചേരും.18 ന് യജ്ഞം സമാപിക്കും.
Follow us on :
Tags:
Please select your location.